ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് ജംക്‌ഷനിൽ വച്ചാണ് ഗവർണറെ എസ്എഫ്ഐ പ്രവ‍ർത്തകർ കരിങ്കൊടി ‌കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹയാത്ത് റീജൻസി ഹോട്ടലിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ.

ഗവർണർക്കായി കാത്തുനിന്ന എസ്എഫ്ഐ പ്രവർത്തകർ വാഹനം കടന്നുപോകുമ്പോൾ കരിങ്കൊടി കാട്ടുകയായിരുന്നു. ഗവർണറുടെ കാറിനു തൊട്ടടത്തു വരെ എത്തിയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. സർവകലാശാലകളെ കാവിവൽക്കരിക്കാന്‍ ഗവർണർ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.

English Summary:

SFI workers shows black flag to Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com