ADVERTISEMENT

ചെന്നൈ∙ ശമ്പളം നൽകാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ ചരക്കുകപ്പൽ കസ്റ്റഡിയിലെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, എംവി റഹിമ എന്നറിയപ്പെടുന്ന എംവി പുരവളാനി 1 എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലിൽ പടീറ്റതിൽ നന്ദകുമാറിന്റെ ഹർജിയെ തുടർന്ന് തടഞ്ഞിട്ടത്. 

ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകാതെ കപ്പൽ ഉടമകളെ പോകാൻ അനുവദിക്കരുതെന്നു ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസിന്റെ ഉത്തരവിലുണ്ട്. നടപടികൾ പൂർത്തിയാക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെ നിയോഗിച്ചു. 2022 ജൂലൈയിൽ ഈ കപ്പലിൽ ഓയിലറായി ജോലിക്കു കയറി 13 മാസത്തോളം ജോലി ചെയ്തിട്ടും കരാറിൽ നിന്നു വ്യത്യസ്തമായി തുച്ഛമായ ശമ്പളം മാത്രമാണു നൽകിയതെന്നു ഹർജിയിൽ പറയുന്നു. പലിശ ചേർത്തുള്ള ശമ്പളക്കുടിശികയായ 4.48 ലക്ഷം രൂപ നൽകണമെന്നാണ് നന്ദകുമാറിന്റെ ആവശ്യം. 

ഒപ്പം ജോലി ചെയ്തിരുന്നവർക്കും ശമ്പളം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും അഡ്വ.പി.മുത്തുസ്വാമി വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കപ്പൽ ഉടമകളുടെ മറുപടി തേടിയ മദ്രാസ് ഹൈക്കോടതി കേസ് 13നു വീണ്ടും പരിഗണിക്കും.

English Summary:

Vessel to be arrested for not paying wages of crew members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com