ADVERTISEMENT

തിരുവമ്പാടി(കോഴിക്കോട്)∙ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയത്

പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് ജഡം കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകൾ തറച്ചിട്ടുണ്ട്. 

മുത്തപ്പഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു. രണ്ടുമാസം മുൻപ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. പ്രദേശത്തിന്റെ പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

English Summary:

A leopard was found dead in the Thiruvambadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com