ADVERTISEMENT

തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. ആലിയാട് സ്വദേശിയും നെസ്റ്റ് ബേക്കറി ഉടമയുമായ രമേശൻ (47) ആണ് മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംക്‌ഷനു സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്‌തർ സഞ്ചരിച്ച കാറാണ് കടയിലേക്ക് ഇടിച്ചുകയറിയത്. 

അപകടത്തിൽ കാർ യാത്രികരുടെ പരുക്ക് ഗുരുതരമല്ല. കടയുടെ വാതിലിന്റെ സമീപത്ത് നിൽക്കുമ്പോളാണ് രമേശനെ കാർ ഇടിച്ചുതെറിപ്പിച്ചത്. രമേശിന്റെ സ്കൂട്ടറും തകർത്ത് സമീപത്തെ വീടിന്റെ മതിലും തകർത്ത് കാർ തലകുത്തനെ മറിയുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രമേശിന്റെ ഭാര്യ സുനു.മക്കൾ: മാനവ്, ആദി (എംജിഎം സ്‌കൂൾ വിദ്യാർഥികൾ)

English Summary:

Accident Death In Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com