ADVERTISEMENT

ന്യൂഡല്‍ഹി ∙ ജനസ്വാധീനമുള്ള ആഗോള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തിയതിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ലോകത്ത് ഒരുപാട് ഒന്നാം നമ്പറുകാരെ നമുക്കറിയാമെന്നും ഇതൊക്കെ ആരാണു വിശ്വസിക്കുകയെന്നും അഖിലേഷ് ചോദിച്ചു.

‘‘നിങ്ങൾ ഒരു കമ്പനിക്കു പണം നൽകുന്നു. അപ്പോൾ ആ കമ്പനി പറയുന്നു, നിങ്ങളാണു ലോകത്തെ ഒന്നാമനെന്ന്. ലോകത്ത് ഒരുപാട് ഒന്നാം നമ്പറുകാരെ നമുക്കറിയാം. ഇതെല്ലാം ആരാണു വിശ്വസിക്കുക? ലോകത്തെ ഒന്നാമനാകാൻ ആഗ്രഹമുണ്ടെങ്കിൽ, ബാലറ്റിലൂടെ വിജയിക്കണം. അപ്പോൾ ഞങ്ങൾ അംഗീകരിക്കാം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയിൽ മാസങ്ങളെടുത്താണു വോട്ടെണ്ണുന്നത്. 140 കോടിയിലേറെ ജനം ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നു മണിക്കൂറിൽ ഫലം അറിയണമെന്ന് നിങ്ങളാഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?’’– അഖിലേഷ് യാദവ് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍’ സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായി മോദി ഒന്നാമതെത്തിയത്. മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോർ (66%), സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ആലൈന്‍ ബെര്‍സെറ്റ് (58%) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

English Summary:

"We Know Many No 1...": Akhilesh Yadav's Dig On PM's High Approval Rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com