ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് നിലവിൽ റുവൈസ്.

റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണു വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 

14 ദിവസത്തേക്കാണു റുവൈസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണു ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാനില്ലെന്നും അന്‍പതു ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു.

English Summary:

Court dismissed bail application of Dr Ruvais

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com