ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് കാലുകൾ അറ്റ മധ്യപ്രദേശ് സ്വദേശി മരിച്ചു
Mail This Article
×
പാലക്കാട് (ഒറ്റപ്പാലം)∙ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് മധ്യപ്രദേശ് സ്വദേശി മരിച്ചു. ജപൽപുർ ഭേട്ടാഗാട് സ്വദേശി കേശവ് (65) ആണു മരിച്ചത്.
ഞായറാഴ്ച രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാലുവഴുതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ ഇയാളെ ട്രെയിൻ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. അപകടത്തിൽ ഇരു ഇരുകാലുകളും അറ്റ നിലയിലായിരുന്നു ഇയാൾ. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേശവ് രാത്രി പന്ത്രണ്ടോടെയാണ് മരിച്ചത്.
English Summary:
Elderly man died after being crushed between platform and train at Ottapalam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.