ADVERTISEMENT

കൊച്ചി∙ നവകേരള ബസ്സിന് നേരെയുള്ള കെഎസ്‍യുവിന്റെ ഷൂ ഏറ് വിവാദമായതോടെ വിശദീകരണവുമായി കെഎസ്‍യു. ഷൂ എറിഞ്ഞതു വൈകാരിക പ്രതിഷേധമെന്നും ഷൂ ഏറ് സമരമാർഗം അല്ലെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇനി ഷൂ ഏറ് തുടരില്ലെന്നാണു കെഎസ്‍യുവിന്റെ നിലപാട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഞായറാഴ്ച വൈകിട്ടാണു കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞത്. 

‌പെരുമ്പാവൂരിൽനിന്നും കോതമംഗലത്തെ നവകേരള സദസ്സിലേക്കു പോകവേ ഓടയ്ക്കാലിൽ വച്ചാണു കെഎസ്‍യു പ്രവർത്തകർ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. പിന്നാലെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും നവകേരള സദസ്സുകളിൽ മുഖ്യമന്ത്രി വിഷയത്തിൽ രൂക്ഷമായി പ്രതികരിക്കുകയും താക്കീത് നൽകുകയും ചെയ്തു. ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസിനെ അടക്കം നാലുപേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്.

English Summary:

KSU said shoes thrown to nava kerala sadas bus was an emotional act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com