ADVERTISEMENT

കൊല്ലം∙ ഓയൂർ അടയറയിൽ വയറ്റിൽ രണ്ടു കത്തികൾ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്കു ശ്രമിച്ചു. ശ്രീധരൻ പിള്ള (73) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെയാണു സംഭവം. ഓപ്പറേഷൻ ചെയ്തു വേണം കത്തികള്‍ പുറത്തെടുക്കാൻ.

സമീപകാലത്താണു ശ്രീധരൻപിള്ളയുടെ ഭാര്യ മരിച്ചത്. മക്കള്‍‌ സമീപത്തു തന്നെയാണ് താമസിക്കുന്നത്. ഇവിടെ നിന്നാണു ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Man attempted to commit suicide in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com