ശബരിമല; ഉത്സവ നടത്തിപ്പ് സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും
Mail This Article
×
തിരുവനന്തപുരം∙ ശബരിമല ഉത്സവ നടത്തിപ്പ് സുഗമമാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ശബരിമലയിൽ കഴിഞ്ഞ അവധി ദിവസങ്ങളിലുണ്ടായ തിരക്കിനെ തുടർന്ന് ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രിയും തന്ത്രിയും ചർച്ച നടത്തിയാണ് ദർശന സമയം നീട്ടിയത്. ഓൺലൈനായി ചേരുന്ന യോഗത്തിൽ കുമളിയിൽ നിന്ന് മന്ത്രിമാർ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
English Summary:
Sabarimala meeting on Utsavam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.