ADVERTISEMENT

പത്തനംതിട്ട∙ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. 

പത്തനംതിട്ടയിൽ ശക്തമായ മഴ പെയ്യുന്നത് ശബരിമല പാതയിൽ കുടുങ്ങികിടക്കുന്ന അയ്യപ്പഭക്തരെ കൂടുതൽ വലയ്ക്കുമെന്ന് ആശങ്കയുണ്ട്. പത്തനംതിട്ട റോഡിൽ ഇളവുങ്കൽ–പ്ലാപ്പള്ളിയിലും, എഴുമേലി വഴിയുള്ള ഇളവുങ്കൽ– കണമല റോഡുകളിലും പത്തു കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.

മഴ പെയ്യുന്നതോടെ വാഹനങ്ങളിലുള്ളവരുടെ കാര്യം കൂടുതൽ ദുരിതത്തിലാകും. പ്ലാപ്പള്ളി മുതൽ വനപ്രദേശമായതിനാൽ പുറത്തിറങ്ങാനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല അട്ടയുടെ ശല്യവും രൂക്ഷമാണ്.  ജില്ലയിൽ മഴ പെയ്യുന്നതോടെ വാഹനങ്ങളുടെ വേഗവും കുറയും. ഇത് കൂടുതൽ ഗതാഗതപ്രശ്നമുണ്ടാക്കുമെന്നാണ് കരുതുന്നത്. 

English Summary:

Heavy rain in Pathanamthitta district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com