ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ വരാൻ എപ്പോഴും സന്തോഷമാണെന്ന് നടൻ പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയരുടെ സ്നേഹം, വിശ്വാസം, പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നതും ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 

‘‘ജനങ്ങൾ വിഭജിക്കപ്പെട്ട, ആശയക്കുഴപ്പത്തിലായ രാജ്യത്തിലാണ് ജീവിക്കുന്നത്. നിങ്ങളുടെ എഴുത്തുകാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും അഭിമാനമുണ്ട്. സിനിമ പ്രദർശിപ്പിക്കുകയും അവാർഡ് നൽകുകയും മാത്രമല്ല ഫിലിം ഫെസ്റ്റിവൽ കൊണ്ട് അർഥമാക്കുന്നത്. യുവാക്കൾക്ക് വിവിധ തലത്തിലുള്ള ലോക സിനിമ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. 

‘‘പാർലെന്റിൽ ആറ് യുവാക്കൾ പ്രതിഷേധം നടത്തി. അതിന് വിവിധ അഭിപ്രായങ്ങളാണുണ്ടായത്. പ്രതിഷേധിച്ച യുവാക്കൾ ഭീകരവാദികളാണെന്ന് പറയുന്നു, അവർ ഉപയോഗിച്ച പുക പരത്തുന്ന കുറ്റിയുടെ കഷണം കാണിച്ച് മാധ്യമ പ്രവർത്തകർ കോമാളി കളിക്കുന്നു, പാർലമെന്റിന്റെ സുരക്ഷ എന്താണെന്ന് ചിലർ ചോദിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് യുവാക്കൾ ഇങ്ങനെ ചെയ്തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ല.’’–പ്രകാശ് രാജ് പറഞ്ഞു. 

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്കാണ് സമാപനമായത്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘ആട്ട’ത്തിനു ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാട്ടിക്ക്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരത്തിന് ‘സൺഡേ’ അർഹമായി.

English Summary:

Prakash Raj's speech in IFFK closing ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com