ADVERTISEMENT

ബെംഗളൂരു∙ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നു പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്കു സുരക്ഷ വർധിപ്പിച്ചു. പുണെ സ്വദേശിയായ എംബിഎ ബിരുദധാരിയാണു രത്തൻ ടാറ്റയ്ക്ക് എതിരെ സുരക്ഷാ ഭീഷണി ഉയര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു 35കാരന്റെ ഭീഷണി.

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അതേ വിധി തന്നെയായിരിക്കും രത്തൻ ടാറ്റയ്‌ക്കുമെന്നും, സുരക്ഷ വർധിപ്പിക്കണമെന്നുമായിരുന്നു ഭീഷണി. 2022 സെപ്റ്റംബർ നാലിനു കാറപകടത്തിലാണു സൈറസ് മിസ്ത്രി മരിച്ചത്. കർണാടകയിൽ നിന്നായിരുന്നു ഫോൺ സന്ദേശം എത്തിയത്. സ്കീസോഫ്രീനിയ രോഗാവസ്ഥയിൽ കൂടെ കടന്നുപോകുന്ന വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. 

ഫോൺ വിളിച്ചയാളെ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് പുണെയിലെ ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചു വർഷമായി യുവാവിനെ കാണാനില്ലെന്നും പൊലീസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു ഭാര്യയുടെ പ്രതികരണം. യുവാവ് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നാണ് വിവരം. 

English Summary:

Police found the man who threatened Ratan Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com