ADVERTISEMENT

നോർത്ത് കാരോലൈന∙ മകനുമായി കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയെ വിദഗ്ധമായി കുരുക്കി അമ്മ. പതിനെട്ടുകാരനായ മകന്‍റെ ഫോണിൽ ട്രാക്കിങ് ആപ് ഇൻസ്റ്റാൾ ചെയ്താണ് അമ്മ കെണിയൊരിക്കിയത്.

മകൻ പതിവായി റഗ്ബി പരിശീലനത്തിന് എത്താത്തതിന്റെ ആശങ്കാകുലയായ അമ്മ ഇതിന്റെ കാരണം കണ്ടെത്തുന്നതിനായി കുട്ടിയുടെ ഫോണിൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്തു. ഒരാളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ‘ലൈഫ്360’ എന്ന ട്രാക്കിങ് ആപ്പാണ് മകന്റെ ഫോണിൽ അമ്മ ഇൻസ്റ്റാൾ ചെയ്തത്. തുടർച്ചയായി ഇതിലൂടെ മകനെ നിരീക്ഷിച്ച അമ്മ കണ്ടെത്തിയത്, അവൻ സ്ഥിരമായി ഒരു പാർക്കിൽ പോകുന്നു എന്നതാണ്. എന്നാൽ അവിടെ നേരിട്ടെത്തിയ അമ്മ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. പതിനെട്ടുകാരനായ തന്റെ മകനും 26 വയസ്സുകാരിയായ അവന്റെ അധ്യാപിപകയും കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് അമ്മ കണ്ടത്.

യുഎസിലെ നോർത്ത് കാരോലൈനയിലാണ് ഞെട്ടിക്കുന്ന സംഭവം . പതിനെട്ടുകാരനായ കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സൗത്ത് മെക്ലെൻബർഗ് ഹൈസ്കൂളിലെ ശാസ്ത്ര അധ്യാപിക ഗബ്രിയേല കർത്തായ ന്യൂഫെൽഡിനെ (26) അറസ്റ്റ് ചെയ്തു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. പാർക്കിലെ കാറിനുള്ളിൽ മകനെയും അധ്യാപികയും ഒരുമിച്ച കണ്ടയുടൻ അമ്മ, അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കാറിന്റെയും നമ്പർ പ്ലേറ്റിന്റെയും ഉൾപ്പെടെ ചിത്രങ്ങളും അമ്മ പകർത്തി.

അധ്യാപികയുമായി മകനുള്ള ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് നേരത്തെ സൂചന ലഭിച്ചിരുന്നെന്നാണ് യുഎസ് മാധ്യമങ്ങളിലെ റിപ്പോർട്ട്. റഗ്ബി പരിശീലനത്തിൽനിന്നു ഇവൻ സ്ഥിരമായി മാറിനിന്നതോടെ സംശയം വർധിച്ചു. സ്കൂളിലും ഇവരുടെ ബന്ധത്തെക്കുറിച്ച് സംസാരമുണ്ടായിരുന്നു. സ്കൂൾ അധികൃതർ ഇവരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

മകനുമായി ഗബ്രിയേല അവരുടെ കാറിലും അമ്മയുടെ വീട്ടിലും സ്വന്തം വസതിയിലും വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടയാണ് അഭിഭാഷകർ കോടതിയിൽ പറഞ്ഞു. വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അഞ്ച് കുറ്റങ്ങളാണ് ഗബ്രിയേലയ്‌ക്കെതിരെ ചുമത്തിയത്. മെക്ലെൻബർഗ് കൗണ്ടി ജയിലിലേക്ക് ഗബ്രിയേലയെ മാറ്റിയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

∙ ലൈഫ്360

ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ സഹോദരി റാണ്ടിയെ ബോർഡ് അംഗമായുള്ള കമ്പനിയുടെ ആപ്പാണ് ലൈഫ് 360. 2008ൽ അവതരിപ്പിച്ച ആപ്പിന് നിലവിൽ 50 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ ലൊക്കേഷൻ പങ്കിടലിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഫാമിലി സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പിന്റെ ട്രാക്കിങ് മികവ് ഗംഭീരമാണ്. കുട്ടികളെ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ലൈഫ്360 കൂടുതൽ ജനപ്രിയമായത്. നടപ്പുവർഷം 300 മില്യൻ ഡോളർ വരുമാനം നേടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.‌

English Summary:

US Mother Uses Tracking App To Catch Son Having Sex With Teacher: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com