ADVERTISEMENT

മലപ്പുറം ∙ പി.ടി.മോഹനകൃഷ്ണൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ അർഹനായി. സംഗീത സംവിധായകനും ഗായകനുമായ എം.ജി.ശ്രീകുമാറിനാണ് മോഹനകൃഷ്ണൻ സ്മാരക പുരസ്കാരം. ജനുവരി പത്തിന് കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എംഎൽഎമാരായ രമേശ് ചെന്നിത്തല, എ.പി.അനിൽകുമാർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com