ADVERTISEMENT

ന്യൂഡൽഹി∙ ഐഎസ്‍ഐഎസ് നെറ്റുവർക്ക് കേസിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് എൻഐഎ റെയ്‍ഡുകൾ നടത്തിയത്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തുടർന്നു 15 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഐഎസ്ഐഎസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും രേഖകളും  എൻഐഎ പിടികൂടിയിരുന്നു. വിദേശത്തുനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നെന്നും രാജ്യത്തു ഭീകരവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 

English Summary:

NIA raid over 19 locations in four states in connection with the ISIS network case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com