ADVERTISEMENT

മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്തിനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. കേസിൽ മഹാരാഷ്ട്ര പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹ കുറ്റം ഒഴിവാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവുത്ത്. സാമ്‌നയിലെ പ്രതിവാര കോളത്തിൽ പ്രധാനമന്ത്രിക്കെതിരെ എഴുതിയ പരാമർശങ്ങളുടെ പേരിൽ യവത്മാൽ ജില്ലയിലെ ഉമർഖേഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 124 (എ) (രാജ്യദ്രോഹം), 153 (എ), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. ബിജെപി യവത്മാൽ ജില്ലാ കോ-ഓർഡിനേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

English Summary:

Sedition Charge Against Sanjay Raut Over Article Against PM Modi Dropped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com