ADVERTISEMENT

പ്രാഗ്∙ ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

സര്‍വകലാശാലയിലെ വിദ്യാര്‍ഥി തന്നെയാണ് വെടിവയ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. അക്രമിയുടെ പിതാവിനെ സംഭവത്തിനു മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയെ വെടിവച്ചുകൊന്നതായി പൊലീസ് അറിയിച്ചു. എത്രപേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്നും പൊലീസ് നിർദേശം നൽകി.

English Summary:

Several killed or injured in Prague university shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com