ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് (ട്വിറ്റർ) ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായി. രാവിലെ പതിനൊന്നോടെയാണു പ്രവർത്തനം നിലച്ചത്. വെബ്‌സൈറ്റിലും ആപ്പിലും ‘വെല്‍കം ടു എക്‌സ്’ എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12.15ഓടെ ശേഷം പോസ്റ്റുകൾ വീണ്ടും ലഭ്യമായി. വലിയ സാങ്കേതിക തകരാർ സംഭവിച്ചെന്നാണു സൂചന.

എക്സ് ഉപയോഗിക്കാനാവുന്നില്ലെന്നു 70,000ലേറെ പേർ റിപ്പോർട്ട് ചെയ്തെന്നു ഡൗൺഡിറ്റക്ടർ അറിയിച്ചു. എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇതാദ്യമായല്ല ഇത്തരത്തിൽ എക്സ് പണി മുടക്കുന്നത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം ഈ വർഷം മാർച്ചിലും ജൂലൈയിലും സമാനമായ തകരാര്‍ എക്‌സ് നേരിട്ടിരുന്നു.

English Summary:

Social Media X platform down- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com