ADVERTISEMENT

കൊച്ചി∙ എഴുത്തുകാരനാണു യഥാർഥ സൂപ്പർ സ്റ്റാർ എന്നു തിരിച്ചറിഞ്ഞത് എംടിയെ അടുത്തറിഞ്ഞപ്പോഴാണെന്നു നടൻ കമൽഹാസൻ. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ ചടങ്ങിൽ വിഡിയോ സന്ദേശത്തിലൂടെയാണു കമൽഹാസന്റെ പ്രതികരണം.  

‘‘എംടി സാറിന്റെ തിരക്കഥയിൽ കന്യാകുമാരിയിൽ അഭിനയിക്കുമ്പോൾ എനിക്കു 18 വയസ്സാണു പ്രായം. ഊണിലും ഉറക്കത്തിലും സിനിമ നെഞ്ചിലേറ്റി നടന്ന ഒരു പയ്യന് എംടി സാർ നൽകിയതു വലിയ ചിറകുകളായിരുന്നു. ആ സിനിമയിൽ ഞാൻ ഫിലിം ഫെയർ പുരസ്കാരം നേടി. നായകനായി നിവർന്നു നിൽക്കാൻ കരുത്തു നൽകിയ കഥാപാത്രമായിരുന്നു അത്.

‘‘യൂറോപ്യൻ സിനിമ പ്രേമികൾക്കു ബൈസിക്കിൾ തീവ്സ് പോലെയാണ് എനിക്കു നിർമാല്യം. എന്നിലെ കലാകാരനെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് നിർമാല്യം സിനിമയാണ്.’’ –കമൽഹാസൻ സന്ദേശത്തിൽ പറഞ്ഞു.

English Summary:

Kamal Haasan speak about MT Vasudevan Nair in MT Kalam Navathi Vandanam event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com