ADVERTISEMENT

കൊച്ചി ∙ മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് നവതിനിറവിൽ മഹാനടന്മാരുടെ സാദരവന്ദനം. ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. ആദരണച്ചടങ്ങിനു മുന്നോടിയായി, പ്രിയപ്പെട്ട എംടിയെപ്പറ്റി നടന്ന സംഭാഷണത്തിൽ എംടിയുടെ തിരക്കഥയിൽ ഏതു വേഷം കിട്ടിയാലും അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നു മമ്മൂട്ടി പറഞ്ഞു. തന്റെ സ്വകാര്യ അഹങ്കാരമാണ് ലാലെന്ന് എംടി മുൻപ് പറഞ്ഞത് മോഹൻലാൽ ഓർത്തെടുത്തു.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നിന്നുള്ള ദൃശ്യം
‘എംടി കാലം– നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പി‌ച്ചപ്പോൾ.ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമീപം

എഴുത്തുകാരന്റെ അന്തസ് ഇത്രയും ഉയർത്തിപ്പിടിച്ച വേറെ ആളില്ലെന്നു നവതി വന്ദനം ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കാലം തനിക്കു വേണ്ടി കുറച്ചു സമയം നീക്കി വച്ചതിനു നന്ദി പറയുന്നതായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ   മറുപടിപ്രസംഗം നടത്തവേ പറഞ്ഞു.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്

മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ പ്രസംഗിച്ചു. മനോരമ ഓൺലൈൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു പങ്കെടുത്തു.  ജോയ് ആലുക്കാസ് അദ്ദേഹം എഴുതിയ സ്പ്രഡിങ് ജോയ് എന്ന പുസ്തകം എംടിക്കു സമ്മാനിച്ചു. എംടിയുടെ നിന്റെ ഓർമ്മയ്ക്ക് എന്ന് ഓഡിയോ ബുക്ക് രൂപം എംടിയുടെ ശബ്ദത്തിൽ മനോരമ ബുക്സ് അവതരിപ്പിച്ചത് മമ്മൂട്ടി ലോഞ്ച് ചെയ്തു. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കഥേതരം എന്ന സമ്പൂർണ ലേഖന സമാഹാരത്തിന്റെ പ്രീ പബ്ളിക്കേഷൻ അനൗൺസ്മെന്റ്  അടൂർഗോപാലകൃഷ്ണൻ നടത്തി.

‘എംടി കാലം –നവതിവന്ദന’ചടങ്ങിൽ  സംസാരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ
‘എംടി കാലം –നവതിവന്ദന’ചടങ്ങിൽ സംസാരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ

എംടിക്ക് നവതി സമ്മാനമായി മനോരമ ബുക്സ് അവതരിപ്പിക്കുന്ന എംടി കാലം, കലാതീതം എന്ന പുസ്തകത്തിന്റെ പ്രകാശനം മോഹന്‍ലാൽ നിർവഹിച്ചു. പുസ്തകം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. നവതിവന്ദനം സാംസ്കാരിക ഉത്സവത്തിനു പിന്തുണ നൽകിയ മുത്തൂറ്റ് ഗ്രൂപ്പ് എംടിക്ക് ഉപഹാരം കൈമാറി. മുത്തൂറ്റ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ബിജിമോനാണ് ഉപഹാരം കൈമാറിയത്.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭന അവതരിപ്പിച്ച നൃത്തം
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭന അവതരിപ്പിച്ച നൃത്തം

ഇന്ന് വൈകിട്ട് അഞ്ചിനാണ് കൊച്ചി ലെ മെറിഡിയനിൽ ‘എംടി കാലം – നവതിവന്ദന’ത്തിനു തുടക്കമായത്. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയായിരുന്നു തുടക്കം. സംഗീതഗവേഷകൻ രവി മേനോനാണ് ഗാനാഞ്ജലി നയിച്ചത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ എംടി എന്ന ഗുരുനാഥനെപ്പറ്റി നടത്തിയ സംഭാഷണമായിരുന്നു തുടർന്നു നടന്നത്. ടി.ഡി.രാമകൃഷ്ണൻ, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി.നാരായണനായിരുന്നു മോഡറേറ്റർ. പ്രമുഖ നർത്തകിയും അഭിനേത്രിയുമായ ശോഭനയുടെ നൃത്തവുമുണ്ടായിരുന്നു.

‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. സമീപം മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് , ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് , ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം, എംടി വേദിയിലേക്ക്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ കെ.രേഖ സംസാരിക്കുന്നു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം, എംടി വേദിയിലേക്ക്
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം
എംടി കാലം – നവതിവന്ദനം

പ്രിയപ്പെട്ട എംടിയെപ്പറ്റി മമ്മൂട്ടിയും മോഹൻലാലും തമ്മിൽ നടന്ന സംഭാഷണത്തിൽ പ്രമുഖ നടൻ സിദ്ദീഖായിരുന്നു മോഡറേറ്റർ. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. എംടി കഥകളെ കോർത്തിണക്കി പ്രശസ്ത സംവിധായകൻ പ്രശാന്ത് നാരായണൻ അവതരിപ്പിച്ച നാടകം മഹാസാഗരം അരങ്ങേറി.

English Summary:

MT Kalam Navathy Vandanam Mammootty and Mohanlal honour MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com