ADVERTISEMENT

മലപ്പുറം∙ സ്വർണക്കടത്തു സംഘങ്ങൾക്കു രഹസ്യങ്ങൾ കൈമാറിയതായി കണ്ടെത്തിയ പെരുമ്പടപ്പ് എസ്‌ഐ എൻ.ശ്രീജിത്തിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജിയാണു നടപടിയെടുത്തത്.

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു പിടിയിലായ സംഘങ്ങളുടെ ഫോൺ പരിശോധിച്ചപ്പോൾ ശ്രീജിത്തുമായി പലവട്ടം ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു നടപടി.

English Summary:

SI is suspended in connection with gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com