ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ സംഭവം ആവർത്തിച്ചു. തമിഴ്നാട് സ്വദേശിയെ ബാലരാമപുരത്തുനിന്നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു.

പിന്നാലെ രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടി. സമാനമായ രീതിയിൽ ഇക്കഴിഞ്ഞ 13ന് മറ്റൊരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

English Summary:

Tamil Nadu native abducted from Balaramapuram; 5 people arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com