ADVERTISEMENT

തിരുവനന്തപുരം∙ നവകേരള സദസ്സിൽ നാലു ലക്ഷം രൂപയുടെ വായ്‌പാ കുടിശികയിൽ ഇളവു തേടിയെത്തിയ ആൾക്ക് 515 രൂപയാണ് കുറച്ചതെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത്.

കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസ്സിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്. ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാറാണ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി,ബൽറാം എന്നിവർ സമൂഹമാധ്യമത്തിലൂടെ പരിഹാസവുമായി രംഗത്തെത്തി.

ഇളവു ലഭിച്ച പൈസയ്‌ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പരാവധി ഇളവ് നൽകിയെന്നും സന്തോഷമായില്ലേ എന്നും ചോദിച്ചാണ് ബൽറാമിന്റെ പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിൽനിന്ന്:

മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി. 

സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150 
അപേക്ഷകളുടെ ഫോട്ടോസ്റ്റാറ്റ് : 50 
ഉച്ച വരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30 
കുപ്പിവെള്ളം : 15 
ആകെ : 245 
ലാഭം: 270/-
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം....

ബൽറാമിന്റെ കുറിപ്പിൽ നിന്ന്:

ഏതായാലും ബഹു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ് ! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ?

English Summary:

Opposition Leaders ridicules the grievance redressal in the navakerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com