ADVERTISEMENT

ന്യൂഡൽഹി ∙ എംഫില്‍ ഡിഗ്രി കോഴ്‌സ് നിർത്തലാക്കിയെന്നും വിദ്യാർഥികൾ അഡ്മിഷൻ എടുക്കരുതെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). എംഫില്‍ കോഴ്‌സ് അംഗീകൃതമല്ലെന്ന വിവരം ഔദ്യോഗിക വെബ്സൈറ്റിലും യുജിസി അറിയിച്ചിട്ടുണ്ട്.

എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) കോഴ്സിനു ചില സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എംഫിൽ നിർത്തണമെന്നു സർവകലാശാലകൾക്കു യുജിസി നേരത്തേ നിർദേശം നൽകിയിരുന്നു.

‘‘എംഫില്‍ പ്രോഗ്രാമിലേക്കു ചില സര്‍വകലാശാലകള്‍ പുതിയ അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് ഈ അവസരത്തിൽ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യരുതെന്നു നിയമമുണ്ട്. എംഫിൽ അഡ്മിഷന്‍ ഉടനടി നിര്‍ത്താന്‍ സര്‍വകലാശാലകള്‍ നടപടിയെടുക്കണം’’– യുജിസി നോട്ടിസിൽ അറിയിച്ചു.

English Summary:

UGC discontinues MPhil degree, asks students not to take admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com