ADVERTISEMENT

മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് ബോംബെ ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി. ദുബായിൽ ഒരാഴ്ചത്തെ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി തേടിയതിനെ തുടർന്നാണിത്.

സിബിഐ  തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ട് 3 വർഷമായെന്നും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും റിയയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. 2020 ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയും കുടുംബാംഗങ്ങളും സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.

English Summary:

Sushant Singh Rajput Death Case: Bombay High Court Suspends CBI's Look Out Circular Against Rhea Chakraborty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com