പുതുവത്സരാഘോഷം: മലയാളി കുടിച്ചത് 94.54 കോടിയുടെ മദ്യം; കൂടുതല്‍ വിറ്റത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലെറ്റിൽ
Mail This Article
×
തിരുവനന്തപുരം∙ പുതുവത്സര ആഘോഷത്തിന് മലയാളി കുടിച്ചത് 94.54 കോടി രൂപയുടെ മദ്യം. ഞായറാഴ്ച റെക്കോര്‍ഡ് മദ്യ വില്‍പനയാണ് ബെവ്‌കോ നടത്തിയത്. കഴിഞ്ഞ തവണ പുതുവൽസര തലേന്നു വിറ്റത് 93.33 കോടി രൂപയുടെ മദ്യമായിരുന്നു.
പുതുവത്സര തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം 77 ലക്ഷം, ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം 73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട്‌ലെറ്റുകളിലെ വില്‍പന.
ക്രിസ്മസ്-പുതുവത്സര വില്‍പ്പനയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് റെക്കോര്‍ഡാണ്. ഡിസംബര്‍ 22 മുതല്‍ 31 വരെ ബെവ്‌കോ വിറ്റത് 543.13 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു.
English Summary:
All-time liquor sale in Kerala on a high during New Year eve
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.