ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി സുരക്ഷാസേന ഏറ്റുമുട്ടി. വെടിവയ്‌പിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുഞ്ഞിന്റെ അമ്മയ്ക്കും രണ്ടു സുരക്ഷാസേന ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ഗംഗാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുത്‌വന്ദി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റ സ്ത്രീയെയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

English Summary:

Security Forces Clashed With Maoists In Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com