ADVERTISEMENT

കോഴിക്കോട്∙ പുതുവത്സര ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി റെയിൽവേ പാളം മുറിച്ചുകടക്കവേ ട്രെയിനിടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.

പാളം മുറിച്ചുകടക്കവേ തുരന്തോ എക്സ്പ്രസ്  ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപാലത്തിനടിയിൽ നിരോധിത മേഖലയിൽ ഇന്ന് പുലർച്ചെ 1.15നാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ആദിലും സുഹൃത്ത് സംഘവും ഇടവഴിയിലൂടെ പോവുകയായിരുന്നു.

കോഴിക്കോട് ബീച്ചിൽ പുതുവത്സര ആഘോഷത്തിനായി രണ്ടു ബൈക്കുകളിലായി എത്തിയതായിരുന്നു നാലംഗ സംഘം. ആദിലിനൊപ്പം മറ്റൊരു സുഹൃത്തും സ്കൂട്ടറിലുണ്ടായിരുന്നു. സുഹൃത്ത് ചാടി രക്ഷപ്പെട്ടു. 

English Summary:

Youth was hit by a train in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com