ADVERTISEMENT

സോള്‍∙ ദക്ഷിണകൊറിയയില്‍ പ്രതിപക്ഷ നേതാവ് ലീ ജാ മ്യൂങ്ങിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കഴുത്തില്‍ കത്തി കൊണ്ട് കുത്തി. പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ പെട്ടെന്ന് ലീയെ ആക്രമിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണദൃശ്യങ്ങള്‍ ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീയെ കുഴഞ്ഞുവീഴുന്നതും സഹായി തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ കീഴ്​പ്പെടുത്തി. 

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ്. എട്ട് ബില്യണ്‍ ഡോളര്‍ ഉത്തരകൊറിയയിലേക്കു കടത്തിയ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ലീക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ലീയ്ക്ക് എതിരെയുണ്ടായ ആക്രമണത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആശങ്ക രേഖപ്പെടുത്തി.

English Summary:

North Korea, opposition leader Was Stabbed In The Neck By A Crowd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com