സാങ്കേതിക തകരാർ; പട്നയിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട വിമാനം തിരിച്ചിറക്കി

Mail This Article
×
പട്ന∙ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പട്നയിൽനിന്ന് ഡൽഹിയിലേക്കു യാത്ര തുടങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചിറക്കി. 187 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് പട്നയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കിയതിനു കാരണം.
വിമാനം പാതിവഴിയിലെത്തിയപ്പോൾ സാങ്കേതിക തകരാറുണ്ടായി. തുടർന്ന് അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു എന്ന് പട്ന എയർപോർട്ട് ഡയറക്ടർ അഞ്ചൽ പ്രകാശ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനം റദ്ദാക്കി. യാത്രക്കാർക്കു പണം തിരികെ നൽകുകയോ മറ്റുയാത്രാ സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
Delhi-bound Flight Returns To Patna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.