ADVERTISEMENT

കൊച്ചി∙ ഭർത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹ മോചന ഹർജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്. 

ലൈംഗിക വൈകൃതം സംബന്ധിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. എന്നാൽ അസ്വാഭാവികമായ പ്രവൃത്തി ചെയ്യാൻ പങ്കാളി നിർബന്ധിക്കപ്പെട്ടാൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി. ഒരാളുടെ പ്രവൃത്തിയും പെരുമാറ്റവും പങ്കാളിക്കു വേദനയും ദുരിതവും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് പങ്കാളിയോടുള്ള ക്രൂരതയാണ്. 

അതിനാൽ വിവാഹമോചനം അനുവദിക്കാമെന്നു കോടതി പറഞ്ഞു. ഹർജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന ഭർത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു. 

English Summary:

Husband's sexual perversion sufficient ground for divorce: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com