ADVERTISEMENT

ബെംഗളൂരു∙ ബെളഗാവിയിൽ താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരനെ അറസ്റ്റ് ചെയ്തു. സർക്കാർ ജോലിക്കാരനാണ് ഇയാൾ. ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് പിടിയിലായത്. ബെളഗാവി ഖാനാപുരയിലെ വധുവിന്റെ വീടിനു സമീപത്തെ കല്യാണ മണ്ഡപത്തിൽ ഡിസംബർ 31നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

ബെളഗാവി കലക്ടറേറ്റിൽ ജീവനക്കാരനായ സച്ചിന് 5 ലക്ഷം രൂപയും 50 ഗ്രാം സ്വർണവും വിവാഹ നിശ്ചയ സമയത്ത് നൽകിയിരുന്നു. എന്നാൽ വിവാഹച്ചടങ്ങിനെത്തിയപ്പോൾ 100 ഗ്രാം സ്വർണവും 10 ലക്ഷം രൂപയും നൽകിയാൽ മാത്രമേ താലികെട്ടുകയുള്ളൂവെന്ന് നിർബന്ധം പിടിച്ചതോടെ യുവതി വിവാഹത്തിൽനിന്നു പിൻമാറി. വധുവിന്റെ മാതാപിതാക്കൾ പരാതി നൽകിയതോടെ സച്ചിനെ അറസ്റ്റ് ചെയ്തു. 

English Summary:

Bridegroom arrested in Belagavi as he calls off marriage for more dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com