സഹോദരൻ സ്കൂൾ ബസിൽ കയറുന്നത് കാണാൻ ഓടിയെത്തി; ഒന്നര വയസ്സുകാരി അതേ ബസിനടിയിൽപ്പെട്ട് മരിച്ചു

Mail This Article
×
ഹൈദരാബാദ് / കുറവിലങ്ങാട് ∙ സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദിൽ അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം ഇന്നു 11നു വയലാ സെന്റ് ജോർജ് പള്ളിയിൽ.
എൻജിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസിൽ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോൾ ഇതേ ബസിന്റെ അടിയിൽപെടുകയായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
English Summary:
Hyderabad: Toddler run over by school bus in Habsiguda, dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.