ADVERTISEMENT

പുണെ∙ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ മർദിച്ചതിന് ബിജെപി എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പുണെ കന്റോൺമെന്റ് മണ്ഡലത്തിലെ എംഎൽഎയായ സുനിൽ കാംബ്ലെയ്ക്കെതിരെയാണ് കേസെടുത്തത്. പുണെ സാസൂൺ ജനറൽ ആശുപത്രിയിലെ പരിപാടിക്കിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെയാണ് മർദിച്ചത്. 

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബണ്ട്‌ഗാർഡൻ പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിളാണ് മർദനത്തിനിരയായത്. കോൺസ്റ്റബിൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്‌ഷൻ 353 പ്രകാരം എംഎൽഎയ്ക്കെതിരെ കേസെടുത്തയായി പൊലീസ് അറിയിച്ചു. 

സസൂൺ ജനറൽ ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് പടിയിറങ്ങി വരുന്നതിനിടെ, എംഎൽഎ അവിടെ നിൽക്കുകയായിരുന്ന കോൺസ്റ്റബിളിന്റെ മുഖത്തടിക്കുകയായിരുന്നു. അതേസമയം, മർദിച്ചുവെന്നത് എംഎൽഎ നിഷേധിച്ചു. ‘‘ ഞാൻ ആരെയും മർദിച്ചിട്ടില്ല. പടികൾ ഇറങ്ങുന്നതിനിടെ ഒരാൾ അതുവഴി വന്നു. ഞാൻ അയാളെ തള്ളിമാറ്റി മുന്നോട്ട് പോയി’’– അദ്ദേഹം പറഞ്ഞു.

English Summary:

Case Against BJP MLA Seen Slapping On-Duty Cop At Pune Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com