ADVERTISEMENT

പുണെ/ന്യൂഡൽഹി∙ സാമ്പത്തിക തർക്കത്തെ തുടർന്നു ഗുണ്ടയെ സംഘാംഗങ്ങൾ വെടിവച്ചുകൊന്നു. ശരദ് മൊഹോൽ എന്ന ഗുണ്ടയാണു സംഘാംഗങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പുണെയിലെ കോത്റുഡിലെ ഒരു ഇടവഴിയിൽവച്ച് സംഘം ശരദ് മൊഹോലിനെ വെടിവയ്ക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിയേറ്റു വീണ ശരദ് മൊഹോലിനെ സഹായികൾ സഥലത്തുനിന്നു മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ആശുപത്രിയിൽ വച്ചാണു ശരദ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 1.30നാണു സംഭവം നടന്നത്. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടെണ്ണം വലതു തോളിലും തുളഞ്ഞുകയറി. സംഭവം നടന്ന ദിവസം മൊഹോലിന്റെ വിവാഹ വാർഷികമായിരുന്നെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ എട്ടുപേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു. 

English Summary:

Gangster was shot dead in Pune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com