ADVERTISEMENT

തൊടുപുഴ ∙ നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. 9നു തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ചാണ് ജില്ലാ ഹർത്താൽ.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയില്‍ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് എൽഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

English Summary:

LDF hartal in Idukki on Tuesday, 9th January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com