ADVERTISEMENT

പത്തനംതിട്ട∙ ശബരിമല തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് കെഎസ്ആർടിസിക്ക് മൈക്ക് അനൗൺസ്‌മെന്റ് സിസ്‌റ്റം ലഭ്യമാക്കണമെന്നു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോടു മന്ത്രി കെ.ബി.ഗണേഷ് കുമാർ‌. വാടകയ‌്ക്ക് ആണെങ്കിലും മൈക്ക് എത്രയും വേഗം ഏർപ്പാടാക്കി നൽകണമെന്നും അതല്ലെങ്കിൽ ഉത്തരവാദിത്തം ബോർഡിനായിരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. എഡിജിപി ശ്രീജിത്ത്, കെ.യു.ജനീഷ് കുമാർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു മന്ത്രിയുടെ വിമർശനം.

‘‘നിങ്ങൾ മൈക്ക് തന്നാൽ അനൗൺസ് ചെയ്യാം. അല്ലാതെ കെഎസ്ആർടിസിയുടെ ചെലവിൽ അനൗൺസ് ചെയ്യുന്നില്ല. ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിക്കാം. നിങ്ങൾ മൈക്ക് വാടകയ‌്ക്ക് എടുത്ത് തരൂ, നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ? അനൗൺസ് ചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർ റെഡിയാണ്. നിങ്ങൾ വാടകയ‌്ക്ക് പോലും മൈക്ക് കൊടുക്കില്ല എന്ന് പറഞ്ഞാൽ... സ്ഥിരമായിട്ട് വാങ്ങിക്കൊടുക്കാനല്ല പറഞ്ഞത്. തീർഥാടകർ അറിയിപ്പ് കിട്ടാതെ അലഞ്ഞോട്ടെ എന്നാണെങ്കിൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും’’ –മന്ത്രി പറഞ്ഞു. 

മന്ത്രിപറയുന്നതിന് അപ്പുറമല്ലല്ലോ ബോർഡ് പറയുന്നത്. അടിയന്തരമായി മൈക്ക് വാടകയ‌്ക്ക് എടുത്തുകൊടുക്കണം. പൊലീസിന്റെ നിർദേശം അനുസരിച്ച് തീർഥാടകർക്ക് അറിയിപ്പ് നൽകാൻ കഴിയാതെ വന്നാൽ അത് കുഴപ്പമാകും. മൈക്ക് അനുവദിച്ചതിന്റെ പേരിൽ ദേവസ്വം ബോർഡിൽനിന്ന് പണം അടയ‌്‌ക്കണമെന്ന് പറഞ്ഞാൽ തന്നെ വിളിച്ചാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary:

MInister KB Ganesh Kumar Asks Devaswom Board Officials to Provide Announcement System to KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com