ട്രൂഡോയുടെ വിമാനത്തിനു വീണ്ടും യന്ത്രത്തകരാർ; ഇത്തവണ കരീബിയൻ സന്ദർശനത്തിനിടെ
Mail This Article
×
ഒട്ടാവ∙ കരീബിയൻ സന്ദർശനത്തിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് യന്ത്രത്തകരാർ. തുടർന്ന് കനേഡിയൻ പ്രതിരോധ വകുപ്പ് അദ്ദേഹത്തിന്റെ യാത്രയ്ക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ജനുവരി രണ്ടിനായിരുന്നു സംഭവം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജി–20 ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയപ്പോഴും വിമാനം തകരാറിലായിരുന്നു. ജമൈക്കയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴും സമാനമായ സംഭവം ഉണ്ടായി. പ്രധാനമന്ത്രിയുടെ യാത്ര തുടരുന്നതിനായി വേണ്ട സഹായങ്ങൾ ചെയ്തതായി കനേഡിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. രണ്ടു തവണയും തകരാറിലായത് സി–144 എന്ന വിമാനമാണ്.
English Summary:
Canadian Prime Minister Justin Trudeau's Plane Faces Mechanical Issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.