ADVERTISEMENT

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ നിഷ്പക്ഷ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു രാജ്യാന്തര വിദഗ്ധ സമിതിയെക്കൊണ്ട് വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്നായിരുന്നു കേരളം നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴെ പ്രദേശത്ത് താമസിക്കുന്ന അഞ്ചു ലക്ഷത്തിലേറെപ്പേരുടെ സുരക്ഷയിൽ ആശങ്ക വ്യക്തമാക്കിയായിരുന്നു കേരളം ആവശ്യമുന്നയിച്ചത്.

English Summary:

Tamilnadu against Kerala in Supreme Court on Mullaperiyar Saftey Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com