ADVERTISEMENT

മലപ്പുറം∙ മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘1967 ലെ ഇഎംഎസ് മന്ത്രിസഭ ഈ പിന്നാക്കദേശത്തിന്റെ വികസനത്തിനായി മലപ്പുറം ജില്ല പ്രഖ്യാപിച്ചു. കൊച്ചു പാക്കിസ്ഥാൻ കേരളത്തിൽ രൂപീകൃതമായിരിക്കുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപിച്ചത്. 60കളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലീഗ് സഹകരിച്ചു പ്രവർത്തിക്കുന്ന നിലയുണ്ടായി. ആ ഘട്ടത്തിൽ ‘റാവൽപിണ്ടി പീക്കിങ് അച്ചുതണ്ട്’ എന്നതിനെ ആക്ഷേപിച്ചത് ആരായിരുന്നു എന്ന് ഓർക്കുന്നതും നല്ലതാണ്. അവരുടെ പേരെടുത്തു പറഞ്ഞ് ഇപ്പോള്‍ ആക്ഷേപിക്കാൻ ഞാൻ തയാറാവുന്നില്ല. ചരിത്രവസ്തുത നമ്മൾ ഓർക്കണമെന്നുള്ളതുകൊണ്ട് മാത്രം ആ കാര്യങ്ങൾ പറഞ്ഞു. പേരു പറഞ്ഞു വിഷമമുണ്ടാക്കാൻ  ഈ അവസരം ഉപയോഗിക്കുന്നില്ല’’– മുഖ്യമന്ത്രി പറഞ്ഞു.

പുസ്തക പ്രകാശന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ പരാമർശം. ലീഗ് എംഎൽഎ പി.ഉബൈദുല്ലയാണു പിണറായിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങിയത്. 

English Summary:

once we cooperated with Muslim League says Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com