ADVERTISEMENT

ന്യൂഡൽഹി∙ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു മലയാളി യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി. പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി ഹരിനഗർ റൗണ്ട് എബൗട്ടിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരും ചികിത്സയിലായിരുന്നു.

തലയ്ക്ക് പരുക്കേറ്റ പവൻ, ഗംഗാറാം ആശുപത്രിയിലും നെഞ്ചിനു പരുക്കേറ്റ അശ്വിൻ എൽഎൻജെപി ആശുപത്രിയിലുമായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടു പോയി. സംസ്കാരം ശനിയാഴ്ച നടക്കും. അശ്വിന്റെ സംസ്കാരം ശനിയാഴ്ച 12.30ന് ഡൽഹി മംഗ്ലാപുരി ശ്മശാനത്തിൽ.

English Summary:

Bike Accident at Delhi: Two Malayali Youths Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com