ADVERTISEMENT

വടകര∙ അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ദേശീയപാതയ്ക്കു വേണ്ടി അക്വയർ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളിൽ തലയോട്ടി കണ്ടെത്തി. ഇന്നു രാവിലെ കടയുടെ ഷട്ടർ ഉൾപ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. 

ഒരു വർഷത്തിനു മുകളിലായി അടച്ചിട്ട കടയാണിത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. ഒരു വർഷം മുൻപ് വരെ ഇവിടെ ചായക്കട പ്രവർത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടർ ഉൾപ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികൾ എത്തിയത്. ഫൊറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയാൽ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് അനുമാനത്തിൽ എത്താൻ കഴിയൂ. റൂറൽ എസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

English Summary:

Skull found inside a shop in Vadakara that has been closed for a year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com