ADVERTISEMENT

കോഴിക്കോട്∙ വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാറിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ കാറിന്റെ ചില്ലു തകർത്തു ബിജുവിനെ പുറത്തെടുത്തു.

ആദ്യം മാഹി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോൾ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്പി ആർ.ഹരി പ്രസാദ് സ്ഥലത്തെത്തി. അഗ്നി രക്ഷാസേനയും ചോമ്പാല പൊലീസും തുടർ നടപടി സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Youth made suicide attempt on a car in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com