ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിലെ രാപ്തി നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. നേപ്പാൾഗഞ്ചിൽനിന്ന് കഠ്മണ്ഡുവിലേക്ക് പോ‌വുകയായിരുന്ന ബസ് ലുംബിനി പ്രവിശ്യയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രിയോടെ ഈസ്റ്റ് – വെസ്റ്റ് ഹൈവേയിൽനിന്ന് ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് കഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. 

അപകടത്തിൽ 23 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നേപ്പാൾഗഞ്ച് മെഡിക്കൽ ടീച്ചിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary:

12 people including two Indians killed, 23 injured in bus accident in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com