ADVERTISEMENT

ഓയൂർ (കൊല്ലം)∙ ട്യൂഷനു പോകവേ, ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹെൽമറ്റ് കൊണ്ട് ആക്രമിച്ചശേഷം കമ്മലുകൾ ഊരിയെടുത്തുവെന്നു 14 വയസ്സുകാരി. സംഭവം നടന്നിട്ടില്ലെന്നു പൊലീസ്. ഓയൂർ ഓട്ടുമലയിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അലയടങ്ങും മുൻപാണിത്. ഇന്നലെ രാവിലെ ആറരയോടെ റോഡിൽ ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ ആദ്യം കാണുന്നതു അതുവഴി പോയ പത്രവിതരണക്കാരനാണ്. വിളിച്ചിട്ട് അനക്കമില്ലാത്തതിനെത്തുടർന്നു നാട്ടുകാരെ വിളിച്ചുകൂട്ടി.

പിന്നാലെ മാതാപിതാക്കൾ ഓടിയെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ട്യൂഷനു പോകുമ്പോൾ സ്കൂട്ടറിലെത്തിയവർ ആക്രമിച്ചെന്നും കമ്മൽ ഊരിയെടുത്തെന്നുമാണ് ആശുപത്രിയിൽ വച്ചു കുട്ടി പൊലീസിനു നൽകിയ മൊഴി. തലയ്ക്കടിച്ചു വീഴ്ത്തിയെന്നും തറയിൽ കമിഴ്ന്നു വീണപ്പോൾ കാലുകളിൽ ചവിട്ടിപ്പിടിച്ചു കമ്മലുകൾ ഊരിയെടുത്തെന്നും പറയുന്നു. സ്കൂട്ടർ നിർത്തി 2 പേർ കാത്തുനിൽക്കുകയായിരുന്നുവെന്നും കയ്യിൽ പിടിച്ചു വലിച്ചു വണ്ടിയിൽ കയറാൻ നിർബന്ധിച്ചുവെന്നും മൊഴിയിലുണ്ട്.

പൊലീസ് സ്ഥലം അരിച്ചുപെറുക്കുകയും വാഹന പരിശോധന വ്യാപകമാക്കുകയും ചെയ്തു. സിസിടിവി ക്യാമറകളും പരിശോധിച്ചു. എന്നാൽ  കുട്ടി പറയുന്ന സമയത്ത് അതുവഴി ബൈക്കുകളൊന്നും പോയിട്ടില്ലെന്നാണു പൊലീസിന്റെ വാദം. മാനസിക സംഘർഷത്തെത്തുടർന്നു കുട്ടി ഇങ്ങനെ മൊഴി നൽകിയതാകാമെന്നും കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ പറയുന്നു. എന്നാൽ സംഭവം നടന്നതാണെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണു കുട്ടിയുടെ അച്ഛൻ അടക്കമുള്ളവർ.

English Summary:

Girl told that she was robbed but police denied her claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com