പൊങ്കൽ സമ്മാനമായ 1000 രൂപ നൽകിയില്ല; 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Mail This Article
×
ചെന്നൈ ∙ സർക്കാരിന്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
ചെലവിന് പണം ആവശ്യപ്പെട്ട് മാതാവുമായി മുരുകൻ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റേഷൻ കടയിൽ നിന്ന് ലഭിച്ച 1,000 രൂപയുമായി ശിവന്തിപ്പൂ വീട്ടിലേക്കു മടങ്ങുമ്പോൾ മുരുകൻ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ശിവന്തിപ്പൂ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മുരുകൻ കല്ല് കൊണ്ട് അവരുടെ തലയ്ക്കടിച്ചു. ശിവന്തിപ്പൂ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
English Summary:
Man kills mother for refusing him Pongal gift money
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.