ADVERTISEMENT

ചിറ്റാരിപ്പറമ്പ് (കണ്ണൂർ) ∙ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തേരി അമ്പായക്കാട്ടിലെ കുട്ടിയാക്കുന്ന് ഹൗസിൽ കോട്ടായി ശ്രീജിത് (42) ആണ് മരിച്ചത്. സുഹൃത്ത് കൂത്തുപറമ്പ് നരവൂർ അനിഷ നിവാസിൽ അനീഷ് (41) റിമാൻഡിലാണ്. 3ന് രാത്രിയാണ് ശ്രീജിത്തിന് വെട്ടേറ്റത്. മദ്യ ലഹരിയിൽ ശ്രീജിത്തിന്റെ വീട്ടിൽവച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും അനീഷ് ശ്രീജിത്തിന്റെ തലയിൽ വെട്ടുകയുമായിരുന്നു.

ശ്രീജിത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനീഷിനെ പിറ്റേന്ന് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. പരേതനായ വയലാമ്പ്രോൻ ശ്രീധരൻ, പത്മിനി ദമ്പതികളുടെ മകനാണ് ശ്രീജിത്. സഹോദരങ്ങൾ: സജിത്ത്, ശ്രീജ.

English Summary:

Argument while drinking; Youth hacked by his friend, died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com