ADVERTISEMENT

താനെ∙ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് കട്ടറിൽനിന്നുണ്ടായ കനത്ത ചൂടിൽ എടിഎം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാൽകൃത ബാങ്കിന്റെ എടിഎം മെഷീനാണു കത്തിയത്. ജനുവരി 13 ന് പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണു സംഭവം. 

ഷട്ടറിന്റെ ലോക്ക് തകർത്ത് ഉള്ളിൽ കയറിയ അജ്ഞാതർ എടിഎം തുറക്കാൻ ഗ്യാസ് കട്ടർ ഉപയോഗിക്കുകയായിരുന്നു. ഗ്യാസ് കട്ടറിൽനിന്നുണ്ടായ കനത്ത ചൂടിൽ എടിഎം മെഷീന് തീപിടിച്ചു. എടിഎമ്മിനുള്ളിലെ ഭാഗങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും മെഷീൻ നശിക്കുകയും ചെയ്തു. 21,11,800 ലക്ഷത്തോളം രൂപയാണു ചാരമായത്. പൊലീസ് സംഭവത്തിൽ കേസെടുത്തു. 

English Summary:

Theives tried to open ATM with a gas cutter 21 lakh burnt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com