ADVERTISEMENT

കൊൽക്കത്ത∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയോധ്യയിൽ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥ‌ാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിൽ മമത സന്ദർശനം നടത്തും. 

‘‘നിങ്ങൾ നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് ചോദിക്കുന്നു. എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഉത്സവങ്ങൾ എല്ലാവർക്കുമുള്ളതാണ്. ഞങ്ങൾ ജനുവരി 23, ജനുവരി 26 എന്നിവ ആഘോഷിക്കും. 22ന് റാലി സംഘടിപ്പിക്കും. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മില്‍ വേർതിരിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല.’’– മമത പറഞ്ഞു. 

കാളീഘട്ടിലെ പൂജയ്‌ക്കു ശേഷമാകും മമത റാലിക്കു നേതൃത്വം നൽകുക. എല്ലാ മതവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച് വിവിധ ആരാധനകേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാകും റാലി. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെ റാലി സമാപിക്കും.  ബംഗാളിലെ മറ്റിടങ്ങളിലും റാലി സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നാടകമെന്ന് വിമർശിച്ച് അയോധ്യയിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ മമത ബാനർജി തീരുമാനിച്ചിരുന്നു. 

English Summary:

For January 22, Mamata Banerjee Plans Communal Harmony Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com